26 September, 2026 09:17:50 AM


ഇടുക്കിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദ സഞ്ചാരി മരിച്ചു; 3 പേർക്ക് പരിക്ക്



ഇടുക്കി: ഇടുക്കി മലയോര ഹൈവേയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. അപകടത്തിൽ അഭിഷേകിന്റെ ഭാര്യ കാവ്യ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. കുട്ടിക്കാനം - കട്ടപ്പന മലയോര ഹൈവേയിൽ നാലാം മൈൽ പാലത്തിനു സമീപം വെള്ളിയാഴ്ച രാത്രി 10:15 ഓടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ചിന്നാർ പുഴയിലേക്ക് മറിയുകയായിരുന്നു. വിനോദയാത്രയുടെ ഭാഗമായി കുട്ടിക്കാനത്തെ റിസോർട്ടിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അഭിഷേക്. കരിന്തരുവിയിലെ റിസോർട്ടിൽ താമസിക്കുന്ന സുഹൃത്തുക്കളെ കാണാൻ യാത്ര തിരിക്കുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ അഭിഷേകിന്റെ ഭാര്യ കാവ്യ, ഒപ്പമുണ്ടായിരുന്ന അപ്സ, അഭിറാം എന്നിവരെ ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305