17 July, 2026 03:01:56 PM


ഖത്തറിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഒരു കുട്ടിക്ക് പരിക്ക്



ദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയില്‍ ഖത്തറില്‍ ഇറാന്റെ മിസൈല്‍ അവശിഷ്ടം പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ പരിക്കേറ്റ കുട്ടിക്ക് മികച്ച ചികിത്സ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദോഹയില്‍ പുലര്‍ച്ചെ 3.30മുതല്‍ 5.30 വരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ഏതാനും മിസൈലുകളെ പ്രതിരോധിച്ചെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലായം അറിയിച്ചു. രാജ്യത്ത് പൗരന്മാരുടെ ജീവന് വേണ്ട സംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939