22 July, 2026 06:24:56 PM


കടയ്ക്കാവൂരിൽ നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; രണ്ടാം ഭര്‍ത്താവ് പിടിയിൽ



തിരുവന്തപുരം: കടയ്ക്കാവൂരില്‍ ചാവടിമുക്കില്‍ നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റി രണ്ടാം ഭര്‍ത്താവ്. കടയ്ക്കാവൂര്‍ സ്വദേശി വിജിയെയാണ് രണ്ടാം ഭര്‍ത്താവ് അനു വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി അനുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

കോട്ടയത്ത് ജോലി ചെയ്യുന്ന വിജി ഇന്നാണ് നാട്ടിലെത്തിയത്. ശേഷം പ്രതി ജോലി ചെയ്യുന്ന വര്‍ക്‌ഷോപ്പിലേക്ക് പോയി. അവിടെ എത്തിയ ശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് പ്രതി വര്‍ക്‌ഷോപ്പില്‍ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് വിജിയുടെ തലക്കും കൈകളിലും വെട്ടുകയായിരുന്നു. വിജിയുടെ ഒരുകൈ പൂര്‍ണ്ണമായും അറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പും വിജിക്കുനേരെ ആക്രമണം ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K