27 July, 2026 12:20:13 PM


ആലപ്പുഴയിൽ ട്രെയിനില്‍ നിന്ന് വീണ് 25കാരിക്ക് ദാരുണാന്ത്യം



അരൂർ: ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ്റെ (25) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് സംഭവം. അരൂർ പോലീസ് സ്ഥലത്തെത്തി.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K