30 July, 2026 02:25:11 PM


ഇത്രയും വലിയ അഴിമതിക്കാരനാണോ സുപ്രധാന പദവിയിൽ? സർക്കാരിനോട് ഹൈക്കോടതി



കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായി വിചാരണ നേരിടുന്ന കെ.എ. രതീഷ് സുപ്രധാന പദവികളിൽ തുടരുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇത്രയും വലിയ അഴിമതിക്കാരനെയാണോ സർക്കാർ സുപ്രധാന പദവികളിൽ ഇരുത്തിയിരിക്കുന്നതെന്നുംകോടതി ചോദിച്ചു.

ഈ നിയമനം എങ്ങനെ സാധ്യമായെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. അഴിമതിയിൽ വിചാരണ നേരിടണമെന്ന് കോടതി നിർദ്ദേശിക്കുകയും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുകയും ചെയ്ത ഉദ്യോഗസ്ഥനാണ് കെ.എ. രതീഷ്.

ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഈ സ്ഥാനങ്ങളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്. രതീഷിനെതിരെ ഉയർന്നിട്ടുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K