12 August, 2026 08:02:04 PM
സിംബാബ്‌വേയില്‍ യാത്രാ ബോട്ട് മുങ്ങി; 44 പേര്‍ മരിച്ചു

ഹരാരെ: സിംബാബ്‌വേയില്‍ യാത്രാ ബോട്ട് മുങ്ങി 44 പേര്‍ക്ക് ദാരുണാന്ത്യം. കരീബ തടാകത്തില്‍ കനത്ത മഴയിലും കാറ്റിലും തിരമാലയിലുമാണ് അപകടമുണ്ടായത്. ബോട്ടില്‍ 120 പേരുണ്ടായിരുന്നതായാണ് വിവരം. 90-ലധികം ആളുകളെ വഹിക്കാൻ ശേഷിയുള്ള ബോട്ടായിരുന്നു മറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സിംബാബ്‌വെയുടെ ദേശീയ പൊലീസ് സർവീസ് സേന അറിയിച്ചു.





