17 August, 2026 04:26:27 PM
എഐ മാനേജര്‍ സ്റ്റോറിലെ ജീവനക്കാരനെ പിരിച്ചുവിട്ടു

സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റോറിന്റെ എഐ മാനേജര്‍ ജീവനക്കാരനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. സ്വന്തം ജോലി മറന്ന എഐ മാനേജരെ ഗവേഷകർ ചുമതലകൾ ഓര്‍മ്മിപ്പിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിക്കാനുള്ള നിർദ്ദേശം നൽകിയതെന്നതാണ് കൗതകകരം.
ആന്‍ഡണ്‍ ലാബ്‌സ് നടത്തുന്ന ആന്‍ഡണ്‍ മാര്‍ക്കറ്റ് എന്ന പരീക്ഷണ സ്റ്റോറിലെ ലൂണയെന്ന എഐ മാനേജറാണ് ജീവനക്കാരനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തത്. 23 ഷിഫ്റ്റുകളില്‍ 17 തവണ വൈകിയെത്തിയ ജീവനക്കാരനാണ് എഐ മാനേജര്‍ക്ക് അപ്രിയനായത്. തുടര്‍ന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ശുപാര്‍ശ പരിശോധിച്ചശേഷം പിരിച്ചുവിടല്‍ നടപ്പാക്കി.
എന്നാല്‍ സംഭവത്തിലെ ശ്രദ്ധേയമായ കാര്യം, ലൂണ തന്നെയാണ് മാസങ്ങള്‍ക്ക് മുമ്പ് ജീവനക്കാരുടെ ഹാജര്‍ സംബന്ധിച്ച നയം രൂപീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ നയം കൃത്യമായി ഓര്‍ത്ത് നടപ്പാക്കാന്‍ എഐയ്ക്ക് കഴിഞ്ഞില്ല. ഇതോടെ പിരിച്ചുവിടുന്നതിന് മുമ്പ് ജീവനക്കാരന്‍ മാസങ്ങളോളം വൈകിയെത്തിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് മറ്റ് ആന്‍ഡണ്‍ ലാബ്‌സ് ജീവനക്കാരോട് താന്‍ രൂപീകരിച്ച നയങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ലൂണ നിര്‍ദേശിച്ചു. മറ്റ് ജീവനക്കാരും പരിശോധിച്ച ശേഷമാണ് ലൂണ പിരിച്ചുവിടല്‍ ശുപാര്‍ശ ചെയ്തത്.





