18 August, 2026 01:37:53 PM
ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ- കിരൺ റിജിജു

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്ര പാർലമന്ററികാര്യമന്ത്രി കിരൺ റിജിജു. അഭിജീത് ദിപ്കെ ആംആദ്മി പാർട്ടി പ്രവർത്തകനെന്നും വിദ്യാർഥികളെ മറയാക്കി എഎപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമാണ് വിമർശനം.
ജന്തർമന്തർ പ്രതിഷേധത്തിൽ ഡൽഹി പൊലീസിനെ കിരൺ റിജിജു പ്രശംസിച്ചു. കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ. പ്രതിഷേധത്തിൽ ഒരാളുടെ പോലും എല്ലൊടിഞ്ഞിട്ടില്ലെന്നും വിദ്യാർത്ഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകളാണ് നുഴഞ്ഞുകയറിയതെന്നും കിരൺ റിജിജു പറഞ്ഞു.
വിദ്യാർഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകൾ പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയെന്നും റിജിജു ആരോപിച്ചു. ഇത്രയും വലിയ പ്രതിഷേധം ആരെയും ഗുരുതരമായി പരിക്കേൽപ്പിക്കാതെ നിയന്ത്രിച്ച ഡൽഹി പൊലീസിനെ അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരണകാലമായിരുന്നെങ്കിൽ പ്രതിഷേധത്തിനിടെ വെടിവെപ്പുണ്ടാകുകയും ആയിരങ്ങൾ കൊല്ലപ്പെടുകയും ചെയ്തേനെയെന്നും റിജിജു ആരോപിച്ചു.
ആംആദ്മി പാർട്ടി, ഭീം ആർമി, സമാജ്‌വാദി പാർട്ടി തുടങ്ങിയ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധത്തിൽ പങ്കുചേരുകയും സമരക്കാരെ അക്രമത്തിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി കേന്ദ്രമന്ത്രി ആരോപിച്ചു. നിലവിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






