06 August, 2026 02:02:14 PM


രക്ഷാപ്രവർത്തകൻ രാജേഷിന്‍റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം തുടങ്ങി



കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ ബലി നൽകിയ രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവുണ്ടായെന്ന് പരാതി. മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചതിൽ തികഞ്ഞ അനാസ്ഥ. തൃശൂർ ചാവക്കാട് വരെ മൃതദേഹം എത്തിച്ചത്, പരിയാരം മെഡിക്കൽ കൊളേജിലെ ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ. മൃതദേഹം എംബാം ചെയ്യാനും തയ്യാറായില്ല. പിന്നീടാണ് വഴിയിൽ വെച്ച് അന്വേഷിച്ച് ഫ്രീസർ സംഘടിപ്പിച്ചത്. സംഭവത്തെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K