05 August, 2026 11:39:21 AM


ആലപ്പുഴ പുറക്കാടിൽ കടൽ ക്ഷോഭം; ഒരു വീട് തകർന്നു



ആലപ്പുഴ: ജില്ലയിലെ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വെള്ളം കയറി. പുറക്കാടിൽ കടൽ ക്ഷോഭത്തിൽ ഒരു വീട് തകർന്നു. പുറക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അനീഷ് രാജേന്ദ്രൻ്റെ വീടാണ് കടൽ ക്ഷോഭത്തെ തുടർന്ന് ഭാഗികമായി നശിച്ചത്. കുടുംബം നിലവിൽ പുറക്കാട് ദുരിതാശ്വാസ ക്യാമ്പിലാണ് ഉള്ളത്. പ്രദേശത്തെ ഏഴോളം വീടുകളിൽ കടലേറ്റം ഉണ്ടായിട്ടുണ്ട്.

മട വീണതിനെ തുടർന്ന് വെള്ളം കയറി മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലെ പത്ത് ഏക്കറോളം കൃഷി നശിച്ചു. അതിനിടെ തോട്ടപ്പള്ളി പൊഴിമുഖം കൂടുതൽ മുറിക്കും. നിലവിൽ 70 മീറ്ററോളം മാത്രമാണ് പൊഴി മുറിഞ്ഞിട്ടുള്ളത്. രാവിലെ കുട്ടനാട്ടിൽ നിന്നുമുള്ള വെള്ളം സുഗമമായി കടലിലേക്ക് പോകുന്നുണ്ടെന്നാണ് റിപ്പോർട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911