09 August, 2026 04:47:41 PM


മലപ്പുറം സ്‌ഫോടക വസ്തു കേസ്: മുഖ്യസൂത്രധാരന്‍ എന്‍ഐഎ പിടിയില്‍



മഞ്ചേരി: മലപ്പുറത്ത് നിന്ന് വൻതോതിൽ അനധികൃത സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ നിർണായക അറസ്റ്റ്. കേസിലെ മുഖ്യസൂത്രധാരനായ ഹാരിസ് ടി.എയെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. മഞ്ചേരിയിൽ നിന്നാണ് പ്രതി പിടിയിലായത്. സ്ഫോടകവസ്തുക്കൾ അനധികൃതമായി സംഘടിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് പ്രധാന പങ്കുണ്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ - ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് റെയ്ഡിൽ പിടിച്ചെടുത്ത സ്ഫോടകവസ്തു ശേഖരം. ഒരു ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് എൻ ഐ എ നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷയെ തന്നെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസായതിനാലാണ് എൻ ഐ എ ഇതിൽ നേരിട്ട് അന്വേഷണം ഏറ്റെടുത്തതെന്നും പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916