02 September, 2026 12:08:23 PM


നേത്രാവതി എക്സ്പ്രസിൽ യാത്രികരായ മലയാളി കുടുംബത്തിൻ്റെ 14 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു



താനെ: തിരുവനന്തപുരം–മുംബൈ നേത്രാവതി എക്സ്പ്രസിൽ മലയാളി കുടുംബത്തിന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നഷ്ടപ്പെട്ടു. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കരും മകൾ ശ്രുതി പണിക്കരുമാണ് സ്ലീപ്പർ കോച്ചിൽ കവർച്ചയ്ക്കിരയായത്. മൂന്ന് സ്വർണവളകളും മാലകളും അടങ്ങിയ ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്.

ഞായറാഴ്ച പുലർച്ചെ 5.15നും 5.30നുമിടയിലാണ് സംഭവം. ട്രെയിൻ വേഗം കുറച്ച സമയത്ത് സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്ടാവ് അവരുടെ കൈയിൽനിന്ന് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയുണ്ടായി. തുടർന്ന് മോഷ്ടാവ് ബാഗ് കൈക്കലാക്കി ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇതിനിടെ വലിയൊരു അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് സ്മിത രക്ഷപ്പെട്ടത്.

ഗോവയ്ക്കും തിവിമിനുമിടയിലുള്ള മജോർഡ ജംക്‌ഷന് സമീപമാണ് കവർച്ച നടന്നത്. യാത്രക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്ന ലോക്കർ കവർച്ചസംഘത്തിൽപ്പെട്ട കെ.എൻ. നിഖിൽ കുമാറിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939