21 August, 2026 04:15:51 PM


ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി



തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ കിളിമാനൂരുള്ള വീട്ടില്‍ നിന്ന് കുട്ടികളെ വഞ്ചിയൂര്‍ പോലീസ് കണ്ടെത്തിയത്. കുട്ടികളുടെ മൊഴിയെടുക്കലിന് ശേഷമേ ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമാകുകയുള്ളു. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇന്നലെ വൈകിട്ടോടെയാണ് പതിനാലും പതിനാറും വയസുള്ള പെണ്‍കുട്ടികളെ കാണാതായത്. വൈകിട്ട് പുറത്തേക്ക് പോയ പെണ്‍കുട്ടികള്‍ തിരിച്ചെത്താതത്തിനെ തുടര്‍ന്ന് ശ്രീചിത്ര പുവര്‍ ഹോം അധികൃതര്‍ വഞ്ചിയൂര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935