02 September, 2026 01:27:09 PM
ഇറാനിൽ വിവാഹ ചടങ്ങിനിടെ അമേരിക്കയുടെ മിസൈലാക്രമണം: കുട്ടിയടക്കം 4 പേർ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇറാനിലെ വിവാഹച്ചടങ്ങ് നടക്കുന്ന വീടിന് മേല്‍ അമേരിക്ക തൊടുത്ത മിസൈല്‍ ആക്രമണത്തില്‍ നാലു മരണം. ഒരു കുട്ടിയടക്കം കൊല്ലപ്പെടുകയും 50-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോപിച്ചു. ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലെ സിരിക് കൗണ്ടിയിലുള്ള കുഹെസ്താക്ക് എന്ന സ്ഥലത്താണ് ആക്രമണം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇടയിലാണ് ഈ ആക്രമണം.





