16 September, 2026 01:08:02 PM


പാലാ നഗരസഭയിൽ ബിജു മാത്യൂസ് വൈസ് ചെയർമാൻ



‌പാലാ : പാലാ ന​ഗരസഭ തെരഞ്ഞെടുപ്പിൽ ബിജു മാത്യുസിനെ വെെസ് ചെയർനാനായി തെരഞ്ഞെടുത്തു. എൽഡിഎഫ് പിന്തുണച്ച കോൺ​ഗ്രസ് വിമതനാണ് ബിജു. നഗരസഭയിലെ 26 അംഗങ്ങളിൽ 14 പേരുടെ പിന്തുണ ബിജുവിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സെബാസ്റ്റിയൻ പനയ്ക്കലിന് 11 വോട്ടാണ് ലഭിച്ചത്. നഗരസഭയിലെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവാണ് സെബാസ്റ്റ്യൻ. കോൺ​ഗ്രസ് അംഗമായി വിജയിച്ച ബിജുവിനെ പാർട്ടി പുറത്താക്കിയതോടെയാണ് വിമതനായത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931