24 October, 2026 01:05:56 PM


കോട്ടയത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് പൊലീസ്



കോട്ടയം: കോട്ടയത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതായി പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനെയാണ് മർദ്ദിച്ചത്. വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അഭിലാഷിനെ ഇന്നലെ രാവിലെയായിരുന്നു കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വാഹനത്തിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് വാഹനത്തിൽ വെച്ചാണ് പൊലീസ് മർദിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷം അഭിലാഷിനെ വിട്ടയക്കുകയും ചെയ്തു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഭിലാഷ്. പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കസ്റ്റഡി മർദന പരാതി ആരോപണം പാടേ നിഷേധിക്കുകയാണ് പൊലീസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937