21 September, 2026 07:44:11 PM
പാലായിൽ ഇറച്ചി കോഴികളുമായി വന്ന ലോറി മറിഞ്ഞ് അപകടം

പാലാ: പാലാ-തൊടുപുഴ റോഡിൽ പയപ്പാർ വളവിൽ ഇറച്ചിക്കോഴികളുമായി വന്ന ലോറി മറിഞ്ഞ് അപകടം. സ്ഥിരം അപകടമേഖലയായ പയപ്പാർ ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു.അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി മറിഞ്ഞതിനെ തുടർന്ന് കോഴികളെ നിറച്ചിരുന്ന ഇരുമ്പ് കൂടുകൾ റോഡിലേക്ക് ചിതറിവീണു. സംഭവത്തെ തുടർന്ന് മേഖലയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.





