05 October, 2026 06:53:11 AM
പാലാ- തൊടുപുഴ റോഡിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് മറിഞ്ഞു

പാലാ: പാലാ-തൊടുപുഴ റോഡിൽ ഐങ്കൊമ്പിന് സമീപം നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിടിച്ച് തകർത്ത് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ഐങ്കൊമ്പ് പുത്തൻപുരയിൽ അജിത്തിന്റെ വീട്ടുമുറ്റത്തേക്കാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്.
മുതലക്കോടം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കോട്ടയം മലരിക്കലിൽ സന്ദർശനം നടത്തി തിരിച്ചുപോകുകയായിരുന്നു ഇവർ. വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.





