21 September, 2026 08:53:23 AM


തീക്കോയിയില്‍ മണ്ണിടിച്ചില്‍; ഇരുചക്ര വാഹന യാത്രികയ്ക്ക് ദാരുണാന്ത്യം



കോട്ടയം: തീക്കോയി വേലത്തുശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് ഇരുചക്ര വാഹന യാത്രികയ്ക്ക് ദാരുണാന്ത്യം. ചെന്നൈ ജവഹർ നഗർ സ്വദേശി സംഗീത (35) ആണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയ രണ്ട് തമിഴ്‌നാട് സ്വദേശിനികളാണ് അപകടത്തില്‍പ്പെട്ടത്. ഇരാറ്റുപേട്ട വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഒരാളെ രക്ഷപ്പെടുത്തി. ഇരുവരും വാഗമണ്ണിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929