14 August, 2026 05:31:21 PM
മോഷണ കേസ് പ്രതി പാലാ പോലീസ് സ്റ്റേഷനിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു

പാലാ: മോഷണ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പാലാ പോലീസ് സ്റ്റേഷനിൽ ആണ് ആത്മഹത്യ ശ്രമം നടന്നത്. രാമപുരം സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്.കഴുത്തിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടന്ന മോഷണക്കേസിൽ ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴാണ് ആത്മഹത്യാശ്രമം. സ്റ്റേഷൻ്റെ മേശപ്പുറത്ത് ഇരുന്ന് കത്രിക എടുത്ത് കഴുത്തിൽ മുറിവുണ്ടാക്കി. ഉടൻതന്നെ പ്രതിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി .






