24 October, 2026 06:59:14 PM
നോയിഡയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ക്ക് ദാരുണാന്ത്യം

നോയിഡ: നോയിഡയില്‍ തീപിടിത്തം. സെക്ടര്‍ 125 ലെ ബഹുനില കെട്ടിടത്തിലാണ് തീപടര്‍ന്നത്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ആറ് കടകള്‍ കത്തിനശിച്ചു. അഗ്‌നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സെക്ടര്‍ 126 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കടകള്‍ക്കുള്ളില്‍ ധാരാളം എല്‍പിജി സിലിണ്ടറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അപകടസാധ്യത കൂടുതലാണെന്നുമാണ് അഗ്നിരക്ഷാസേനാംഗങ്ങള്‍ വ്യക്തമാക്കുന്നത്. ഉള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് നോയിഡയിലെ ചീഫ് ഫയര്‍ ഓഫീസര്‍ (സിഎഫ്ഒ) പ്രദീപ് കുമാര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം പുറത്തുവന്നിട്ടില്ല.





