26 November, 2026 01:25:59 PM
സതീശന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ പക്വത ഇല്ലായിരുന്നു, ഇപ്പോൾ പക്വത വന്നു- വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മുഖ്യമന്ത്രി വിഡി സതീശന്‍ മിടുമിടുക്കനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അത് എല്ലാവരും സര്‍ട്ടിഫിക്കറ്റ് കൊടുത്താണ്. സതീശനോട് പിണക്കമില്ല. പണ്ടും പിണക്കമില്ലായിരുന്നു. ഉണ്ടായിരുന്നത് വിഷയാധിഷ്ടിത അഭിപ്രായ വ്യത്യാസം മാത്രമായിരുന്നെന്ന് വെള്ളപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കാണാന്‍ ആരു വന്നാലും വിലക്കില്ല. ആരുമായും പിണക്കമില്ല. മുഖ്യമന്ത്രി വന്നാലും സ്വാഗതം. ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മുപ്പത് വര്‍ഷമായി തന്റെ പൊതുപ്രവര്‍ത്തനത്തെയും സ്വകാര്യ ജീവിതത്തെയും ഒരുപോലെ വേട്ടയാടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. മൈക്രോ ഫിനാന്‍സ് കേസില്‍ എന്നെ പ്രതിയാക്കിയാണോ കുറ്റപത്രം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. തന്നെ പ്രതിയാക്കി കേസ് കൊടുക്കണമെന്നുളള അഭിപ്രായം ഈ സര്‍ക്കാരിന് ഇല്ലന്നല്ലേ അവര്‍ കോടതയില്‍ പറഞ്ഞത്. ഊഹാപോഹങ്ങള്‍ വച്ച് ചിലര്‍ ഉണ്ടായില്ലാ വെടി പൊട്ടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
താന്‍ വീണ്ടും ട്രസ്റ്റ് ഭാരവാഹികയാകുമെന്ന് മനസിലാക്കിയതോടെ ചിലര്‍ രംഗത്തുവന്നിരിക്കുകയാണ്. തന്നെ ഇപ്പോ അറസ്റ്റ് ചെയ്യുമെന്ന് പ്രചരിപ്പിക്കുകയാണ് ഇവര്‍. അതെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം. കഴിഞ്ഞ 30 കൊല്ലമായി തനിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഗുരുവിന്റെ കാരുണ്യം കൊണ്ടും പാവങ്ങളുടെ പ്രാര്‍ഥന കൊണ്ടും ദോഷമൊന്നും ഉണ്ടായില്ല. ഇന്ത്യ സര്‍ക്കാരിന്റെ ആദരവ് ലഭിക്കുകയും ചെയ്തു. അതിനെതിരെയും ചിലര്‍ കേസ് കൊടുത്തു. എല്ലാ കേസുകളും ചവറ്റുകൊട്ടയില്‍ പോയില്ലേയെന്ന് വെള്ളാപ്പള്ളി ചോദിച്ചു.
എൻഎസ്എസ് പറഞ്ഞത് അവിടെ കയറി പോകരുതെന്നാണ്. ഞാൻ അങ്ങനൊന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ആയ ശേഷം എന്നെയോ ഞാൻ അങ്ങോട്ടോ വിളിച്ചിട്ടില്ല. എൻഎസ്എസുമായി പിണങ്ങിയതും ഇണങ്ങിയതുമൊക്കെ അവരുടെ കാര്യം.കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം. പിന്നീട് അവർ ഒന്നിക്കും. അഭിപ്രായം പറയാൻ നിന്നാൽ പറയുന്നവർ പിന്നീട് ഒറ്റപ്പെടും. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ വി ഡി സതീശൻ പക്വത ഇല്ലായിരുന്നു. ഇപ്പോൾ പക്വത വന്നു, വരാതെ പറ്റില്ലല്ലോ. അന്ന് പറഞ്ഞതൊക്കെ വിഷയാധിഷ്ടിതമാണ്.




