06 November, 2026 04:48:17 PM
പഞ്ചാബിൽ കർമ്മഭൂമി എക്സ്പ്രസിൻ്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു

ഛണ്ഡീഗഢ്: പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം സർായ് ബഞ്ചാര റെയിൽവേ സ്റ്റേഷനടുത്ത് കർമ്മഭൂമി എക്സ്പ്രസിൻ്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ട്രെയിനിലെ പാൻട്രി കാറിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. പിന്നീട് തീ സമീപത്തെ മറ്റ് കോച്ചുകളിലേക്കും വ്യാപിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ അലാറം കൃത്യസമയത്ത് പ്രവർത്തിച്ചതും യാത്രക്കാരെ വേഗത്തിൽ ഒഴിപ്പിച്ചതും വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു. സംഭവത്തിൽ ഇതുവരെ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച് ഏകദേശം 45 മിനിറ്റിനുള്ളിൽ തന്നെ ജില്ലാ ഭരണകൂടം സ്ഥലത്തെത്തിയതായി പട്യാല ഡെപ്യൂട്ടി കമ്മീഷണർ ഹിമാൻഷു അഗർവാളിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പാൻട്രി കാറിൽ നിന്നാണ് തീ ആരംഭിച്ചതെന്നും പിന്നീട് ഒന്നിലധികം കോച്ചുകളിലേക്ക് പടർന്നതായാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിനിലെ ഫയർ അലാറം പ്രവർത്തിച്ചതോടെ യാത്രക്കാർക്ക് അപകടസൂചന ലഭിക്കുകയും എല്ലാവർക്കും പുറത്തിറങ്ങാൻ സാധിക്കുകയും ചെയ്തു. ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.




