31 October, 2026 04:23:28 PM


കോയമ്പത്തൂരിൽ റിമാൻഡ് പ്രതി ജയില്‍ ചാടി; തിരച്ചില്‍



ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജയിൽ ചാട്ടം. തേനി സംഭവത്തിന് പിന്നാലെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് റിമാൻഡ് പ്രതി ജയില്‍ ചാടിയത്. ഈറോഡ് ഭവാനി സ്വദേശി രാഘവനാണ് ജയില്‍ ചാടിയത്. ഇത് രണ്ടാം തവണയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നത്. കോയമ്പത്തൂര്‍ സിറ്റി, റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301