29 October, 2026 07:11:33 PM
കൊല്ലാട് വീടിനുള്ളില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കൊല്ലാട് പാടശേഖരത്തിന് സമീപമുള്ള വീടിനുള്ളില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലാലു എന്നയാളാണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കമുള്ളതായി പോലീസ് പറയുന്നു. കോട്ടയം മലമേല്‍ക്കാവ് ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലാണു മൃതദേഹം കണ്ടത്. മരിച്ച ലാലു വീടിന്റെ ഉടമയുടെ സുഹൃത്താണ്. വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു. മരണത്തില്‍ അസ്വഭാവികത ഉള്ളതായി സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.




