06 November, 2026 05:56:16 PM


അണകാൽ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി



തിരുവനന്തപുരം: കോട്ടൂർ അണകാൽ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ അണകാൽ ആദിവാസി ഊരിലെ നിവാസികളാണ് ആനയുടെ ജഡം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.  ആനയുടെ മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള വിശദമായ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് വനംവകുപ്പ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916