11 November, 2026 11:45:56 AM


ജിഎന്‍എയുമായി വൈദ്യുതി ബോർഡ് കരാർ ഉണ്ടാക്കിയിട്ടില്ല- വി ഡി സതീശന്‍



തിരുവനന്തപുരം: വൈദ്യുതി വാങ്ങാന്‍ ജിഎന്‍എയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വൈദ്യുതി വാങ്ങാന്‍ ഹിമാചല്‍ പ്രദേശ്, ജിഎന്‍എ എന്നിങ്ങനെ രണ്ട് നിര്‍ദേശങ്ങളാണ് തന്റെ മുന്നില്‍ വന്നത്. ഏതാണ് മികച്ച ഓപ്ഷന്‍ എന്ന് തെരഞ്ഞെടുക്കാനായിരുന്നു ശുപാര്‍ശ. ജിഎന്‍എയാണ് മികച്ച ഓപ്ഷനെങ്കിലും അവരുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷവും ഒരു തരത്തിലുള്ള ആസൂത്രണവുമില്ലാത്തതാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, വില കുറഞ്ഞുനിൽക്കുമ്പോൾ ദീർഘകാല കരാർ ഉണ്ടാക്കാതിരുന്ന മുൻ സർക്കാരിന്റെ നടപടി കുറ്റകരമാണെന്നും കഴിഞ്ഞ പത്ത് വർഷവും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് പതിവാക്കിയിരിക്കുകയാണെന്നും വിമർശിച്ചു.

എൻ.ടി.പി.സി 5.18 രൂപയ്ക്ക് ഏപ്രിലിൽ വൈദ്യുതി നൽകാമെന്ന് സമ്മതിച്ചതുകൊണ്ടാണ് ആ സമയത്ത് ജി.എൻ.എയെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും, എന്നാൽ ഒക്ടോബർ 29-ന് കെ.എസ്.ഇ.ബി നൽകിയ റിപ്പോർട്ടിൽ പെട്ടെന്ന് തീരുമാനമെടുത്തില്ലെങ്കിൽ പവർകട്ട് ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിന്നീട് പുതിയ ടി.എച്ച്. അത് മാറ്റി നൽകിയെന്നും, എന്നാൽ തനിക്കെതിരെ കരാർ ഒപ്പിടിപ്പിക്കാൻ വേണ്ടി സമ്മർദ്ദം ചെലുത്തുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏറ്റവും വില കുറഞ്ഞ വൈദ്യുതി വാങ്ങാനായി ഹ്രസ്വ, ദീർഘകാല കരാറുകളിൽ ഏർപ്പെടുമെന്നും, കഴിഞ്ഞ 10 വർഷം വൈദ്യുതി സംഭരണം അവതാളത്തിലായിരുന്നെന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള ബാറ്ററി സംവിധാനമൊരുക്കാൻ മുൻ സർക്കാർ തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആവശ്യത്തിന്റെ 15 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതെന്നും, ജി.എൻ.എയിൽ നിന്നും പിന്മാറിയത് അറിഞ്ഞില്ലെന്ന വൈദ്യുതി മന്ത്രിയുടെ പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294