25 December, 2016 10:26:32 PM


മുംബൈയില്‍ സിനിമാ ഷൂട്ടിംഗ് സൈറ്റില്‍ അപകടം; ഒരാള്‍ മരിച്ചു




മുംബൈ: സഞ്ജയ് ലീലാ ബന്‍സാലിയുടെ ബിഗ് ബജറ്റ് ചിത്രമായ 'പത്മാവതി'യുടെ ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുകേഷ് ദാകിയ (34) എന്ന പെയിന്ററാണ് ഫിലിം സിറ്റിയില്‍ അഞ്ചടിയോളം ഉയരത്തില്‍ പെയിന്റിംഗ് നടത്തുമ്ബോള്‍ കാല്‍വഴുതി താഴെ വീണ് മരിച്ചത്.


തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുകേഷിനെ കോകിലബെന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡി സി പി കിരണ്‍ കുമാര്‍ പറഞ്ഞു. ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നീ താരങ്ങളാണ് 'പത്മാവതി' എന്ന ചരിത്ര സിനിമയില്‍ അഭിനയിക്കുന്നത്.

അതേസമയം സംഭവം നിര്‍ഭാഗ്യകരമാണെന്നും, മരിച്ചയാളുടെ കുടുംബത്തിന് സഹായങ്ങള്‍ നല്‍കുമെന്നും സഞ്ജയ്ലീലാ ബന്‍സാലിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ദീപികാ പദുക്കോണ്‍ സംഭവത്തില്‍ ട്വിറ്ററിലൂടെ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K