16 January, 2016 12:43:19 AM


ബിഗ് ബിയുടെ ചെറുമകള്‍ നവ്യ ബിക്കിനി വേഷത്തില്‍ സോഷ്യല്‍ മീഡിയായില്‍


മുംബൈ : അമിതാബ് ബച്ചന്‍റെ ചെറുമകള്‍ നവ്യ നവേലി നന്ദയുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. നവ്യ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ സംസാര വിഷയമായി മാറിയിരിക്കുകയാണ്. ഏതോ വിദേശരാജ്യത്തെ ബീച്ചില്‍ ടൂ പീസില്‍ നടക്കുന്നതിന്‍റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കുടുംബത്തോടൊപ്പം മാലിദ്വീപിലേക്ക് നടത്തിയ യാത്രയില്‍ എടുത്ത ബിക്കിനി ചിത്രവും നവ്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.



ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനുമായുള്ള സൗഹൃദവും തുടര്‍ന്നുണ്ടായ ഗോസിപ്പികളുമാണ് നവ്യ നവേലിയെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആര്യനുമായുള്ള ചില ചൂടന്‍ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലണ്ടനിലെ സെവനോക്‌സ് സ്‌കൂളില്‍ സഹപാഠികളാണ് ആര്യനും നവ്യയും. ബിഗ് ബിയുടെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകളായ നവ്യ  സിനിമയില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K