07 January, 2017 04:30:45 PM


12 മുതല്‍ സിനിമ റിലീസ് തുടങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു



കൊച്ചി : പന്ത്രണ്ടാം തിയതി മുതല്‍ തീയറ്ററുകളില്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീയറ്ററുകള്‍ ഒഴിവാക്കി മറ്റ് തീയറ്ററുകളില്‍ 12, 19 , 26 എന്നീ തീയതികളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 


വിനീത് നായകനായ കാംബോജി ഈ മാസം 12ന് റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ എസ്ര 19 നും തിയറ്ററുകളിലെത്തും. സിനി എക്സിബിറ്റേഴ്സിന്റെയും മള്‍ട്ടിപ്ളക്സുകളിലും സര്‍ക്കാര്‍ തിയറ്ററുകളിലും മറ്റുമാണ് സിനിമകള്‍ റിലീസ് ചെയ്യുക. ഒരാഴ്ച ഇടവിട്ട് പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 


സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധി പരിഹരിക്കുന്ന നിലപാട് 19ന് ഉള്ളില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍നിന്ന് ഉണ്ടായില്ലെങ്കില്‍ ഇനി ഒരു മലയാളം സിനിമയും ഇവരുടെ തീയറ്ററുകള്‍ക്ക് നല്‍കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K