09 January, 2017 01:21:52 PM


കമലിന്​ തീവ്രവാദ സംഘടനകളുമായി ബന്ധം; രാജ്യം വിട്ടുപോകണമെന്ന് ബി.ജെ.പി



കോഴിക്കോട്​: സംവിധായകൻ കമലിന്​​ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെ​​​ങ്കിൽ അദ്ദേഹം രാജ്യം വിട്ടുപോകണമെന്നും ബി.ജെ.പി നേതാവ്​ എ.എൻ രാധാകൃഷ്​ണൻ. നരേന്ദ്രമോഡിയെ നരഭോജി എന്നുവിളിച്ചതാണ് കമലിന്റെ യോഗ്യത. കമല്‍ എസ്ഡിപിഐകാരന്‍ ആണ്. അതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കമലിനെ ചലച്ചിത്ര അക്കാഡമി ചെയര്‍മാനാക്കിയതെന്നും എ എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ എം ടി വാസൂദേവന്‍ നായര്‍ക്കെതിരെ പറഞ്ഞവയൊന്നും പിന്‍വലിക്കുന്നില്ലെന്നും കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നും ചെ ഗുവേരയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 


തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ദേശീയഗാന വിവാദത്തോടെയാണ് കമലിനെതിരെ സംഘപരിവാര്‍ തിരിഞ്ഞത്. ദേശീയഗാനത്തിന് എ‍ഴുന്നേല്‍ക്കാത്ത ഡെലിഗേറ്റുകളെ കസ്റ്റഡിയില്‍ എടുത്ത പോലീസ് കസ്റ്റഡിയിലെടുത്ത രീതിക്കെതിരെയായിരുന്നു കമല്‍ പ്രതിഷേധിച്ചിരുന്നു. ദേശീയഗാനത്തെ കമല്‍ അപമാനിച്ചെന്നാരോപിച്ച്​ കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം ചൊല്ലി യുവമോര്‍ച്ച പ്രതിഷേധിക്കുകയും കമലിനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും ചെയ്തിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K