10 January, 2017 02:47:03 PM


ഗാനഗന്ധര്‍വന് ഇന്ന് എഴുപത്തിയേഴാം പിറന്നാൾ



തിരുവനന്തപുരം: ഗാനഗന്ധര്‍വ്വന് ഇന്ന് എഴുപത്തിയേഴ് വയസ് തികയുന്നുപ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്ത പുത്രനായി 1940 ജനുവരി 10 നു ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച കെ ജെ യേശുദാസ്  പതിവുപോലെ ലളിതമായി തന്നെയാണ് ഇത്തവണയും പിറന്നാള്‍ ആഘോഷിക്കുന്നത്. അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്. കേട്ട് തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ട് പിന്നിട്ടിട്ടും കാതിന് കുളിർമയേകുക തന്നെയാണ് ഇന്നും ഗന്ധര്‍വ ശബ്ദം. 


കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസിന്‍റെ ആദ്യ ഗുരു അച്ഛന്‍ തന്നെയായിരുന്നു. പിന്നീട് ആർ.എൽ.വി സംഗീത സ്കൂളിൽ പഠിച്ചു. നിരവധി തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു. യുനസ്‌കോ പുരസ്‌കാരം, വിവിധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിങ്ങനെ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങൾ നിരവധിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K