25 January, 2017 03:28:15 PM


പൃഥ്വിരാജിന്‍റെ 'കൃത്യ'ത്തിലെ നായിക പറുലിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി




മുംബൈ: വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സിനിമാ നടിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. കന്നഡ നടിയും മോഡലുമായ പറുല്‍ യാദവിനെയാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കടിച്ചുകീറിയത്. ആറോളം തെരുവുനായ്ക്കളുടെ കടിയേറ്റ് മുഖത്തും കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റ നടിയെ മുംബൈ കോകിലാബെന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ആഴ്ത്തിലുള്ള മുറിവേറ്റതിനാല്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. 


തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വളര്‍ത്തുനായയുമായി പുറത്തിറങ്ങിയപ്പോള്‍ മുംബൈ ജോഗേശ്വരി റോഡിലെ ഫ്ളാറ്റിന്‍റെ പുറത്തുവെച്ചാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. അതേസമയം നടിയെ നായ്ക്കള്‍ വളഞ്ഞുവച്ച്‌ കൂട്ടമായി ആക്രമിക്കുമ്പോള്‍ വഴിയാത്രക്കാര്‍ നോക്കിനിന്നതല്ലാതെ സഹായത്തിനെത്തിയില്ല. 

ബോളിവുഡ് ചിത്രമായ ക്യൂനിന്‍റെ കന്നഡ റീമേക്കില്‍ അഭിനയിക്കാനിരിക്കുകയായിരുന്നു പറുല്‍. ഡ്രീംസ് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പറുല്‍ മൂന്ന് മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2005 ല്‍പുറത്തിറങ്ങിയ പൃഥ്വിരാജിന്‍റെ കൃത്യമായിരുന്നു ആദ്യ ചിത്രം. പിന്നീട് സുരേഷ് ഗോപിയുടെ ബുള്ളറ്റിലും ബ്ലാക്ക് ഡാലിയയിലും നായികയായി. പവിത്ര എന്ന പേരിലാണ് മലയാള ചിത്രങ്ങളില്‍ പറുല്‍ അഭിനയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K