18 January, 2016 10:54:58 AM


മലപ്പുറത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്‌ മറിഞ്ഞ്‌ നിരവവധി മപര്‍ക്ക്‌ പരുക്ക്‌ പറ്റി.  അപകടത്തില്‍പ്പെട്ട പത്ത്‌ പേരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറ്‌ പേരുടെ നില ഗുരുതരമാണ്‌.  രണ്ട്‌ പേരുടെ കൈ അറ്റുപോയ നിലയിലാണ്‌.

ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസാണ്‌ അപകടത്തില്‍പ്പെട്ടതെന്നാണ്‌ വിവരം.

കെ.എസ്‌.ആര്‍.ടി.സി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അയ്യപ്പഭക്‌തരുടെ ബസ്‌ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു എന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K