25 February, 2017 11:41:53 AM


ആക്രമണത്തിന് ഇരയായ നടി ഭാവന അഭിനയത്തിലേയ്ക്ക് തിരിച്ചെത്തി




കൊച്ചി: ആക്രമണത്തിന് ഇരയായ നടി ഭാവന എറണാകുളത്തെ ഷൂട്ടിങ് സെറ്റിലെത്തി. പൃഥ്വിരാജ് നായകനാകുന്ന ആദം എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്. ഇന്ന് 12 മണിക്ക് പ്രതികളുടെ തിരിച്ചറിയല്‍ പരേഡിനായി നടി കാക്കനാട് സബ്ജയിലിലേക്ക് തിരിക്കും.


പൃഥ്വിരാജ് നായകനാവുന്ന 'ആദം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ജിനു എബ്രഹാമാണ്. പൃഥ്വിരാജ്-ശശികുമാര്‍ ചിത്രമായ മാസ്റ്റേഴ്സിന്റെ തിരക്കഥാക്കൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ നടിയ്ക്ക് തുടക്കത്തില്‍ വിമുഖത ഉണ്ടായിരുന്നു.

എല്ലാവരുടെയും പിന്തുണയോടെ അടുത്ത ദിവസം തന്നെ നടി ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്നതെന്നും സംവിധായകന്‍ ജിനു എബ്രഹാം വ്യക്തമാക്കി. റൊമാന്റിക് എന്റര്‍ടെയ്നറായ ചിത്രത്തില്‍ ആദം ജോണ്‍ പോത്തനെന്ന പാലാക്കാരനായ പ്ലാന്ററുടെ വേഷമാണ് പൃഥ്വിരാജിന്. നരേനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന റോളില്‍ അഭിനയിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K