07 March, 2017 10:54:15 PM


മോഹൻലാലിനെതിരെ ഫെയ്സ്ബുക് പോസ്റ്റ്: യുവാവ് അറസ്റ്റിൽ



പെരുമ്പാവൂർ ∙ ചലച്ചിത്രതാരം മോഹന്‍ലാലിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഹ് അഷറഫാണ് അറസ്റ്റിലായത്. ആന്‍റണി പെരുമ്പാവൂരിന്‍റെ പരാതിയെ തുടര്‍ന്ന് സിഐ ബൈജു കെ. പൗലോസിന്‍റെ നേതൃത്വത്തിലുളള സംഘം നസീഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നസീഹിനെ പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. മോഹന്‍ലാലടക്കം ചലച്ചിത്ര മേഖലയിലെ ഒട്ടേറെ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള പ്രസ്താവനകളുമായി നസീഹ് ഫെയ്സ്ബുക്കില്‍ സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വാട്സ്ആപ്പിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പൊലീസിനെ സമീപിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K