16 March, 2017 05:34:50 PM


പുലിമുരുകന്‍റെ മാല ഓണ്‍ലൈന്‍ ലേലത്തില്‍ സ്വന്തമാക്കിയത് 1 ലക്ഷത്തിപതിനായിരത്തിന്




പുലിമുരുകന്‍റെ മാല ഓണ്‍ലൈന്‍ ലേലത്തില്‍ സ്വന്തമാക്കിയത് 1 ലക്ഷത്തിപതിനായിരം രൂപയ്ക്ക്. മാത്യു ജോസ് എന്നയാളാണ് രണ്ട് മാസത്തിലേറെ നീണ്ട ലേലത്തില്‍ ഉയര്‍ന്ന തുകയ്ക്ക് പുലിപ്പല്ലിന്‍റെ മാതൃകയിലുളള മാല സ്വന്തമാക്കിയത്. മോഹന്‍ലാല്‍ പുലിമുരുകന്‍ എന്ന ചിത്രത്തില്‍ ധരിച്ച മാലയാണ് ഇത്. മോഹന്‍ലാല്‍ നേരിട്ട് ഈ മാല വിജയിക്ക് കൈമാറും.



തുടക്കത്തില്‍ 35,000രൂപയിലേക്കാണ് ലേലം എത്തിയിരുന്നത്. മോഹന്‍ലാലിന്‍റെ സിനിമകളും ജീവിതവും ലാല്‍ സിനിമകളുടെ അപ്ഡേഷന്‍ ഉള്‍പ്പെടെ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്‍റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്സൈറ്റിലാണ് പുലിമുരുകന്‍ മാലയുടെ ലേലംവിളി നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K