23 March, 2017 04:02:45 PM


കാവ്യ മാധവന്‍ തിരിച്ചെത്തുന്നു ; നടിയായി അല്ല, ഗായികയായി




കൊച്ചി: ദിലീപുമായുള്ള വിവാഹ ശേഷം സിനിമാരംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്ന കാവ്യ മാധവന്‍ തിരിച്ചെത്തുന്നു. ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ നടിയായി അല്ല ഗായികയായാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. 'ഹദിയ' എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്. ഉണ്ണി പ്രണവം ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഇതിനുമുമ്പ് ചില ആല്‍ബങ്ങളില്‍ കാവ്യ പാടിയിട്ടുണ്ട്. ഒരു ആല്‍ബം കാവ്യ പുറത്തിറക്കിയിട്ടുണ്ട്.

അഭിനയം പോലെ കാവ്യയ്ക്കു പ്രിയപ്പെട്ടതയാണ് സംഗീതവും. മാറ്റിനി എന്ന ചിത്രത്തില്‍ 'മൗനമായ് മനസില്‍' എന്ന ഗാനമാണ് കാവ്യ പാടിയിട്ടുള്ളത്. ഗായിക എന്നതു പോലെ ഗാനരചയിതാവും കൂടിയാണു താരം. ആകാശവാണി എന്ന ചിത്രത്തില്‍ 'കാലം നീയങ്ങു പോയോ' എന്ന പാട്ട്, വണ്‍ വേ ടിക്കറ്റിലെ 'എന്‍ ഖല്‍ബിലൊരു' എന്നീ ഗാനങ്ങള്‍ കാവ്യയാണു രചിച്ചത്. 2012ല്‍ കാവ്യ ദളങ്ങള്‍ എന്നൊരു സംഗീത ആല്‍ബവും കാവ്യ പുറത്തിറക്കി. ഇതിലെ എല്ലാ ഗാനങ്ങളും കുറിച്ചത് കാവ്യയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K