25 March, 2017 12:53:27 PM


മുഖ്യമന്ത്രിക്കസേരയിലേക്ക് വീണ്ടും ഉമ്മന്‍ചാണ്ടി ! ഞായറാഴ്ച സ്ഥാനമേല്‍ക്കും !!



കോട്ടയം: ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. വരുന്ന ഞായറാഴ്ച സ്വന്തം നാടും മണ്ഡലവുമായ പുതുപ്പള്ളിയിലെ പളളിയില്‍ കുര്‍ബാന കൈക്കെണ്ട ശേഷം കോണ്‍ഗ്രസ്സുകാരുടെ പ്രിയനേതാവ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. എന്നാല്‍ കസേര പിണറായിയുടേതാവില്ല. 


ചിത്രീകരണം തുടങ്ങാനിരിക്കുന്ന പുതിയ സിനിമയിലാണ് ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിക്കുപ്പായമിടാനൊരുങ്ങുന്നത്. പീറ്റര്‍ എന്നാണ് സിനിമയുടെ പേര്. മൂന്ന് മാസത്തിനകം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിക്കസേരയില്‍ വീണ്ടും കാണാം നമുക്ക്. ഞായറാഴ്ച രാവിലെ എഴരയ്ക്ക് പുതുപ്പളളി പള്ളിയുടെ മുന്നിലുള്ള കല്‍കുരിശിങ്കല്‍ മെഴുകുതിരി തെളിയിച്ച ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മുഖ്യമന്ത്രിക്കുപ്പായമണിയുന്ന ഉമ്മന്‍ചാണ്ടിയുടെ പള്ളിയിലെ കുര്‍ബാനയും നിവേദന തിരക്കുമാണ് ഞായറാഴ്ച ചിത്രീകരിക്കുക.


സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈമണ്‍, അജ്‌ലിന്‍ എന്നിവരാണ് പീറ്ററിന്റെ നിര്‍മ്മാതാക്കള്‍. പീറ്റര്‍ ഒരു ന്യൂജനറേഷന്‍ ചിത്രമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. പക്ഷേ ഉമ്മന്‍ചാണ്ടി തന്‍റെ സ്റ്റൈലില്‍ തന്നെയാവും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 12.3K