29 March, 2017 12:11:14 PM


ചലച്ചിത്രനിര്‍മാതാവ് മഹാസുബൈറിന് നേരെ ഗുണ്ടാ ആക്രമണം




കൊച്ചി: സിനിമാ നിര്‍മ്മാതാവിനും പ്രോഡക്ഷന്‍ കണ്ട്രോളര്‍ക്കും നേരെ ഗുണ്ടാ ആക്രമണം. നിര്‍മ്മാതാവ് മഹാ സുബൈര്‍, പ്രോഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പത്തോളംപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തമ്മനം സ്വദേശിയായ അനീഷ് എന്നയാളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ജയറാം നായകനാകുന്ന ആകാശമിഠായി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന ഇടശ്ശേരി മാന്‍ഷന്‍ എന്ന ഹോട്ടലില്‍ വെച്ചാണ് ഗുണ്ടാ ആക്രമണം നടന്നത്.


ഹോട്ടലിലെ ജീവനക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. അക്രമം നടക്കുമ്പോള്‍ ഹോട്ടലിലേക്ക് വരികയായിരുന്ന മഹാസുബൈറിനെ കമ്പികൊണ്ട് അടിക്കുകയായിരുന്നു. അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ഇദ്ദേഹത്തിന്‍റെ ചെവിക്കും കഴുത്തിനുമാണ് പരിക്കേറ്റതെന്നാണ് വിവരം, പരിക്ക് സാരമുള്ളതല്ലെന്നാണ് സഹപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തേതുടര്‍ന്ന് നടന്‍ ജയറാം അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K