31 March, 2017 11:53:59 AM


കാമുകനുമൊത്ത് സെക്സ് ചെയ്യുന്നത് ലൈവ് ആയി കാണിക്കുമെന്ന് നടി കവിത



മുംബൈ: ഏപ്രിൽ ഒന്നിന് ഞാൻ കാമുകനുമൊത്ത് സെക്സ് ചെയ്യുന്നത് ലൈവ് ആയി കാണിച്ചു തരാമെന്ന ആരാധകരെ ഞെട്ടിപ്പിക്കുന്ന വാഗ്ദാനവുമായി നടി. കവിത വാഗ്ദാനം പാലിക്കുമോ അതോ ഏപ്രിൽ ഫൂളാക്കുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അങ്ങനെ സോഷ്യൽ മീഡിയയിലെ ലൈവിന് പുതുമാനവും വരികയാണ്.


കാമുകനുമൊത്തു സെക്സ് ചെയ്യുന്നത് ആരാധകർക്കു വേണ്ടി ലൈവ് ചെയ്യുമെന്നു നടി കവിതാ രാധേശ്യം ആണ് അറിയിച്ചിരിക്കുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണു നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്. നടി താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസ്സിൽ നിന്നു മാർച്ച് 25 നു കവിത പകർത്തിയ വീഡിയോയിൽ കൂടിയാണ് ഇവർ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.




വളരെ ശബ്ദം താഴ്‌ത്തിയാണു നടി വീഡിയേയിൽ സംസാരിക്കുന്നത്. വിഷയം അത്തരത്തിലായതു കൊണ്ടാണ് ഇങ്ങനെ ശബ്ദം താഴ്‌ത്തി സംസാരിക്കുന്നത് എന്നു പറയുന്നുണ്ട്. ഇതേ ടെറസിൽ വച്ച് ഇന്നേയ്ക്ക് ഏഴാം ദിവസം കാമുകനൊപ്പം സെക്സ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലൈവ് വീഡിയോ സ്ട്രീമിങ് ആപ്പായ പെരിസ്‌കോപ്പ് ആപ്പ് വഴി പുറത്തു വിടും എന്നാണു കവിത പറയുന്നത്. ലവ് മേക്കിങ് എങ്ങനെയാണെന്ന് ആളുകളെ പഠിപ്പിക്കുകയാണ് ഉദ്ദേശ്യം എന്നാണ് വിശദീകരണം.


പാഞ്ച് ഗട്ടിയേ മേൻ പാഞ്ച് കോർ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കവിത സിനിമയിൽ എത്തിയത്. തുടർന്ന് മെയിൻ ഹോൻ, ഷെട്ടിയാർ, എന്നി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 20.2K