04 April, 2017 05:52:38 PM


വാത്മീകിയെ അപമാനിച്ചു; ഹോട്ട് ഗേള്‍ രാഖി സാവന്ത് അറസ്റ്റില്‍..!!



മുംബൈ: മുംബൈ: ഹിന്ദു ഇതിഹാസ കൃതിയായ രാമായാണം രചിച്ച വാൽമീകി മഹർഷിയെ കുറിച്ച് മോശം പരാമർശം നടത്തിയ കേസിൽ ബോളിവുഡ് നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്തു. പഞ്ചാബ് പൊലീസാണ് മുംബൈയിലെത്തി രാഖിയെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വാല്‍മീകിയെയും വാൽമീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.


കേസിൽ മാർച്ച് ഒമ്പതിന് രാഖിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യെപ്പട്ടിരുന്നുവെങ്കിലും അതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വാല്‍മീകി വിഭാഗത്തില്‍പെട്ടവര്‍ രാഖിക്കെതിരെ  പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ലുധിയാനയിലെ കോടതി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി യു.എസില്‍ ഇന്ത്യന്‍ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ മോദിയുടെ ചിത്രങ്ങള്‍ നിറഞ്ഞ വസ്ത്രം ധരിച്ച രാഖി സാവന്ത് എത്തിയത് ചര്‍ച്ചയായിരുന്നു. രാഖിയുടെ നടപടിയെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയകളിലും മറ്റും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. രാഖി ധരിച്ച വസ്ത്രത്തില്‍ മുന്‍ ഭാഗത്തും പിന്‍ഭാഗത്തും പ്രധാനമന്ത്രിയുടെ ചിത്രം വെച്ച രീതിയാണ് ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിരുന്നത്.



പ്രധാനമന്ത്രിയെ അവഹേളിക്കുന്നതിന് തുല്യമാണിതെന്ന് പറഞ്ഞ് ചിലര്‍ ഇതിനെതിരെ രംഗത്തെത്തി. ദേശസ്‌നേഹം തെളിയിക്കാനാണ് രാഖി ഇത്തരമൊരു വസ്ത്രം ധരിച്ചതെന്ന വാദങ്ങളും ഉയര്‍ന്നു. അതേസമയം ജനശ്രദ്ധ ലഭിക്കാന്‍ വേണ്ടി രാഖി കാണിക്കാറുള്ള പതിവ് തന്ത്രം മാത്രമാണിതെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K