22 January, 2016 12:25:24 PM


ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഭാര്യയും വേര്‍പിരിയുന്നു

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഭാര്യ അധുന അക്തറും പതിനഞ്ച് വര്‍ഷത്തെ വിവാഹ ബന്ധത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു.  ഇരുവരും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്.  



ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചെന്നും അനാവശ്യമായ ഊഹാപോഹങ്ങളുടെ ആവശ്യമില്ലെന്നും കുട്ടികളെ അനാവശ്യമായ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് വേര്‍പിരിയുന്ന കാര്യം അറിയിക്കുന്നതെന്നും' ഇരുവരും പറഞ്ഞു. തങ്ങളുടെ സ്വകാര്യതയെ നശിപ്പിക്കരുതെന്നും ഇരുവരും മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K