14 May, 2017 09:05:43 AM


ശ്രിന്ദ അഷാബ് ബിജു മേനോന്‍റെ ഭാര്യയാകുന്നു



തിരുവനന്തപുരം: ശ്രിന്ദ അഷാബ് ബിജു മേനോന്‍റെ ഭാര്യയാകുന്നു. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തിയ ശ്രിന്ദ തിരക്കേറിയ നടിയാവുകയാണ്. ഷാഫിയുടെ പുതിയ ചിത്രമായ ഷെർലക് ഹോംസിൽ ബിജു മേനോന്‍റെ ഭാര്യയായി അഭിനയിക്കുകയാണിപ്പോൾ ശ്രിന്ദ. ആദ്യാവസാനം സിനിമയിൽ നിറഞ്ഞുനിൽക്കുന്ന വേഷമാണ് ശ്രിന്ദയ്ക്ക്.

രേഖ എന്ന തമാശക്കാരിയായ കഥാപാത്രത്തെയാണ് ശ്രിന്ദ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സസ്പെൻസ് രേഖ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടതാണ്. നായകനായ ബിജു മേനോന്‍റെ കഥാപാത്രത്തോളം പ്രാധാന്യമുള്ള വേഷമാണ് ശ്രിന്ദയുടേത്. മിയ ജേ‌ർണലിസ്റ്റായി എത്തുന്നു. സംവിധായകൻ റാഫി ബിജു മേനോന്‍റെ അച്ഛനായി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. നജീം കോയ, സച്ചി, ഷാഫി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 14.3K