17 May, 2017 10:58:31 AM


കുപ്പിച്ചില്ല് 'കടിച്ചു പൊട്ടിച്ചു തിന്ന്' പ്രമുഖ നടി ലെന രംഗത്ത്



കൊച്ചി: ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ സിനിമയിലെ ആമേൻ എന്ന ചിത്രത്തിൽ കള്ളിനൊപ്പം ടച്ചിംഗായി കുപ്പിച്ചില്ല് കടിച്ചു തിന്നുന്ന ഷെവലിയർ പോത്തച്ചനെ ഓർമ്മിപ്പിക്കുകയാണ് സിനിമാതാരം ലെന ഇപ്പോള്‍. കള്ള് കുടിച്ച ശേഷമാണ് പോത്തച്ചന്‍ ഗ്ലാസ് കടിച്ചു പൊട്ടിക്കുന്നതെങ്കില്‍ കള്ളിന്‍റെ അകമ്പടിയില്ലാതെ തന്നെ കുപ്പിച്ചില്ല് തിന്നുന്ന പ്രീയനടിയുടെ രംഗമാണ് ഇപ്പോള്‍ വൈറലാവുന്നത്. 


യാതൊരു ഭാവഭേദവും കൂടാതെ വലിയൊരു ചില്ലു കഷ്ണം അനായാസം കടിച്ചു പൊട്ടിച്ചു തിന്നുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആരെയും ഞെട്ടിക്കുന്ന വീഡിയോയാണ് ലെന പുറത്തുവിട്ടിരിക്കുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ കൈയടി നേടാനുള്ള മാർഗ്ഗമാണ് ലെനയുടേതെന്ന അബിപ്രായവും ഉയര്‍ന്നിട്ടുണ്ട്.  'ദി ആർട് ഓഫ് ഈറ്റിങ് ഗ്ലാസ്' എന്നു പറഞ്ഞ് കൊണ്ടാണ് താരം ചില്ലു തിന്നുന്നത്.


പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 30000 ത്തിലധികം പേരാണ് വീഡിയോ കണ്ടു. ബിസ്‌ക്കറ്റ് തിന്നുന്ന ലാഘവത്തോടെ താരം കടിച്ചു ചവയ്ക്കുന്ന ചില്ല് യഥാർത്ഥ ഗ്ലാസ് ചില്ലല്ല എന്ന കമന്‍റുമായ് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ടെങ്കിലും വിഡിയോയുടെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് താരം പുറത്ത് വിട്ടിട്ടില്ല. ആദം ജോണ്‍ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലാണ് നടന്ന സംഭവമാണിതെന്നും പറയുന്നു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K