18 May, 2017 04:07:49 PM


കലാഭവൻ മണിയുടെ മരണം: അന്വേഷണം സി.ബി​.​എെ ഏറ്റെടുത്തു


കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണംസി.ബി.​എെ ഏറ്റെടുത്തു. സി.ബി.​എെയുടെ കൊച്ചി യൂണിറ്റിലെ  ഡി.വൈ.എസ്​.പി ​ജോർജ്ജ്​​ ജെയിംസിനാണ് ​ ​കേസി​ന്‍റെ അന്വേഷണ ചുമതല.കേസ് ഫയലുകള്‍ ചാലക്കുടി പൊലീസ് സിബിഐക്ക് കൈമാറി.


നേരത്തെ മണിയുടെ മരണത്തി​ന്‍റെ അന്വേഷണം സി.ബി.​എെ ഏറ്റെടുക്കണമെന്ന്​ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മണിയുടെ മരണത്തിൽ അസ്വഭാവികതയോ ദുരുഹതയോ കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ കേസ്​ ഏറ്റെടുക്കാൻ കഴിയില്ലെന്നുമുള്ള സി.ബി.​എെയുടെ സത്യവാങ്​മൂലം തള്ളി​ക്കൊണ്ടായിരുന്നു കോടതി ഉത്തരവ്​. ഇതിന്​ പിന്നാലെയാണ്​ കേസ്​ സി.ബി.​എെ ഏറ്റെടുത്തിരിക്കുന്നത്​. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K