24 January, 2016 11:59:41 PM


റിലീസിന് മുമ്പ് കോടികളുമായി നയന്‍സും ചിമ്പുവും ഒന്നിക്കുന്ന ചിത്രം



ചെന്നൈ : പ്രണയത്തിനും വേര്‍പിരിയലിനും ശേഷം നയന്‍താരയും ചിമ്പുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത് നമ്മ ആള്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ റിലീസിന് മുമ്പേ ചിത്രം 61 കോടി സ്വന്തമാക്കിയിരിക്കുന്നു. സാറ്റ് ലൈറ്റ്, മ്യൂസിക് അവകാശങ്ങള്‍ എന്നിവ വഴിയാണ് ചിത്രം ഇത്രയും വലിയ തുക സ്വന്തമാക്കിയിരിക്കുന്നത്.

ചിമ്പു സിന്‍ ആട്‌സിന്റെ ബാനറില്‍ ടി രാജേന്ദ്രന്‍, ഉഷ രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താര ചിമ്പു എന്നിവര്‍ക്കൊപ്പം അര്‍ജ്ജുന്‍, സൂരി, ആന്‍ഡ്രിയ എന്നിരാണ് ചിത്രത്തിലെ മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരിയിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K