23 June, 2017 01:44:17 AM


'മാണിക്യവീണയുമായെൻ' ഏറ്റുചൊല്ലി പ്രിയനടൻ ജഗതി ശ്രീകുമാർ [VIDEO]



തിരുവനന്തപുരം: ലോകസംഗീത ദിനത്തിൽ പാട്ടു പാടി മലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാർ. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നു പൊതുചടങ്ങുകളിൽ അപൂർവമായി മാത്രമേ അദ്ദേഹം പങ്കെടുക്കാറുള്ളൂ. വയലാർ സാംസ്കാരികവേദി ജഗതിയുടെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ 'മാണിക്യവീണയുമായെൻ' എന്ന ഗാനമാണ് അദ്ദേഹം ഏറ്റുചൊല്ലിയത്. വീടു സന്ദര്‍ശിക്കുന്നവരോടു പോലും ആംഗ്യഭാഷയിലാണ് അടുത്തകാലംവരെ ജഗതി പ്രതികരിച്ചിരുന്നത്. ജഗതി പഴയനിലയിലേയ്ക്ക് അധികം വൈകാതെ എത്തിപ്പെടുമെന്ന സന്തോഷവാര്‍ത്തയായി ഇതു കണക്കാക്കപ്പെടുകയാണ്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K