19 December, 2015 06:20:20 PM


മോഹന്‍ലാലും പ്രിയനും വീണ്ടും ഒന്നിക്കുന്നു ; ചിത്രീകരണം ഫിബ്രവരിയില്‍


കൊച്ചി ; 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. ചെറിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ഫിബ്രവരിയില്‍ ആരംഭിക്കുമത്രേ. മോഹന്‍ലാല്‍ അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ ലാലും പ്രിയനും 2013ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയിലാണ് അവസാനം ഒന്നിച്ചത്. 20 കോടി രൂപയുടെ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ഒരു ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇവരുടെ അടുത്ത പദ്ധതി. ഇതിന്റെ ഇടവേളയിലാണ് പുതിയ ചിത്രത്തിന്റെ ആലോചന തുടങ്ങിയത്. 

 മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഭൂരിപക്ഷവും ഒരുക്കിയ ഈ ജോഡിക്ക് പക്ഷേ, 1997ല്‍ പുറത്തിറക്കിയ ചന്ദ്രലേഖയ്ക്കുശേഷം ഒരു മെഗാ ഹിറ്റ് സമ്മാനിക്കാന്‍ കഴിഞ്ഞിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K