17 January, 2019 10:30:20 AM


ശാസ്തോംകോട്ടയില്‍ ചോരക്കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി



ശാസ്താംകോട്ട : ചോരക്കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കൊല്ലം ശാസ്താംകോട്ട ക്ഷേത്ര റോഡിൽ പഴയ പോലീസ് എയിഡ് പോസ്റ്റിനോട് ചേർന്ന് ടൗവലിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ടത്. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാർ കുഞ്ഞിനെ പെട്ടെന്നു തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.പ്രസവിച്ച് മൂന്നു ദിവസം പ്രായമുള്ള പെൺ കുട്ടിയാണെന്നാണ് നിഗമനം. വിദഗ്ധമായ പരിശോധനയിൽ കുത്തിന് ശാരീരിക പ്രശ്നങ്ങൾ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കൊല്ലം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിലേക്ക് മാറ്റിയിട്ടുണ്ട്. ഉപേക്ഷിച്ച സ്വലത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

Attachments area


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K